Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ സംഘര്‍ഷം ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒരാള്‍ക്ക് ഗുരുതരം


കണ്ണൂര്‍: (www.evisionnews.in) ബൈക്ക് തടഞ്ഞ് നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകരെ അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പള്ളിക്കുന്ന്, ശിവപുരത്തെ പാല്‍സൊസൈറ്റിക്ക് സമീപത്തെ ഉണ്ണി എന്ന ശരത് (27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. കൂടെ ഉണ്ടായിരുന്ന പുഷ്പരാജി(30)നും വെട്ടേറ്റു.
ഇന്നലെ അര്‍ധരാത്രിയോടെ പള്ളിക്കുന്നിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞു നിര്‍ത്തി ആറോളം സി പി എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ബി ജെ പി ആരോപിച്ചു.

നേരത്തെ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ നടന്ന അക്രമ കേസിലെ പ്രതിയാണ് ഉണ്ണിയെന്ന് പറയുന്നു. സ്ഥലത്ത് വന്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.
Keywords: Kannur-attack-news-bjp-serios
Tags

Post a Comment

0 Comments

Top Post Ad

Below Post Ad