കാഞ്ഞങ്ങാട്: (www.evisionnews.in) ബളാല്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് എടത്തോട്ടെ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി അമ്പലത്തറ(69) നിര്യാതനായി. കെ.എം.സി.സി നേതാവ് റാഷിദ് എടത്തോടിന്റെ പിതാവാണ്. ആദ്യകാല വ്യാപാരിയായിരുന്ന ഇദ്ദേഹം നാലു പതിറ്റാണ്ട് മുമ്പ് കാഞ്ഞങ്ങാടിന്റെ മലയോര മേഖലയില്‍ മുസ്ലിംലീഗ് കെട്ടിപ്പെടുക്കാനും നിലനിര്‍ത്താനും ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ഹല്‍വ ആന്റ് സ്വീറ്റ്‌സ് ഓള്‍ സെയില്‍ റീട്ടേയില്‍ വ്യാപാരികൂടിയാണ്.
മുസ്ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജോ.സെക്രട്ടറി, എടത്തോട് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂനിറ്റ് വൈസ് പ്രസിഡന്റ്, മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് യത്തീംഖാന, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.ദീര്‍ഘകാലം എടത്തോട് ജുമാ മസ്ജിദിന്റെ ജന.സെക്രട്ടറിയായിരുന്നു.നിലവില്‍ എടത്തോട് ശാഖാ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയാണ്.
പാറപ്പള്ളിയി ലെ പരേതരായ കുഞ്ഞാമുവിന്റെയും ആമിനയുടെയും മകനാണ്.എടത്തോട്ടെ എം.എം ആസ്യയ ഹജ്ജുമ്മയാണ് ഭാര്യ. പാറപ്പള്ളിയിലെ പരേതരായ കുഞ്ഞാമുവി ന്റെയും ആമിനയുടെയും മകനാണ്. റാഷിദിനെ കുടാതെ ബഷീര്‍, ഗഫൂര്‍, ലത്തീഫ്(മൂവരും അബൂദാബി), റഫീഖ്(എഞ്ചനീയര്‍), റസീന, റൈഷബ എന്നിവര്‍ മക്കളാണ്. കാനം കുഞ്ഞാമദ്, സമദ് കള്ളാര്‍, റൈഷ, റഷീദ, സുബൈദ, സഅദിയ്യ, റഷീബ എന്നിവര്‍ മരുമക്കളാണ്.കുഞ്ഞബ്ദൂല്ല കാഞ്ഞങ്ങാട്, അലി കുശാല്‍ നഗര്‍,അസീസ് കൊട്ടിലങ്ങാട്, ഹുസൈന്‍ പടന്നക്കാട്, തെക്കേപ്പുറത്തെ പരേതയായ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords:Kanhangad-Balal-Obituary-MK-Muhammed-Kunhi

Post a Comment
0 Comments