Type Here to Get Search Results !

Bottom Ad

കല്ലൂരാവിയില്‍ യുവാവിന് കുത്തേറ്റു; വീടുകയറി അക്രമത്തില്‍ യുവതിക്ക് പരിക്ക്

കാഞ്ഞങ്ങാട്:(www.evisionnews.in) കല്ലൂരാവി, മൂവാരിക്കുണ്ടില്‍ സംഘര്‍ഷം. യുവാവിന് കുത്തേറ്റു. ഇതിന്റെ തുടര്‍ച്ചയായി വീടുകയറി യുവതിയെ അക്രമിച്ചു. സംഭവത്തില്‍ ഹോസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാശ്രമത്തിന് രണ്ട് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറര മണിയോടെയാണ് സംഭവം. റംഷീദ് (20) എന്ന യുവാവിനാണ് കുത്തേറ്റത്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. റംഷീദിന് കുത്തേറ്റതിന് പിന്നാലെ സരോജിനി (37) എന്ന സ്ത്രീയുടെ വീടുകയറി അക്രമം ഉണ്ടായി. പരിക്കേറ്റ സരോജിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും ഹോസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.സംഘര്‍ഷ വിവരമറിഞ്ഞ് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്.


Keywords:Kallooravi-Kanhangad-attack

Post a Comment

0 Comments

Top Post Ad

Below Post Ad