ചെറുപുഴ:(www.evisionnews.in) രാജഗിരിയിലെ വ്യാപാരി മച്ചിയാനിക്കല്‍ ബേബിയുടെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭാര്യ ലിസി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.
ആഗസ്റ്റ് 31 നാണ് 65 കാരനായ ബേബി വീട്ടുപറമ്പില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ട് സി പി എം നേതാക്കളും അതിലൊരാളുടെ മകനുമാണെന്ന് ഭാര്യ ലിസി പരാതിയില്‍ പറയുന്നു. മൃതദേഹത്തോടൊപ്പമുണ്ടായിരുന്ന കത്തില്‍ തന്റെ മരണത്തിനുത്തരവാദികളായവരുടെ പേരും വിശ്വാസവഞ്ചന നടത്തിയതിന്റെ വിവരങ്ങളും വ്യക്തമാക്കിയിരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയെങ്കിലും പിന്നീട് യാതൊരു നടപടിയുണ്ടായില്ല. ഇക്കാര്യം ചൂണ്ടി ക്കാണിച്ചാണ് ഇവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയത്.
ഒരു സി പി എം നേതാവ് ചെറുപുഴയില്‍ കെട്ടിടം പണിയുന്നതിനായി 2013 ഏപ്രില്‍ രണ്ടിന് തന്റെ ഭര്‍ത്താവ് ബേബിയില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ വ്യവസ്ഥ പ്രകാരം മുതലും ബാങ്കുപലിശയും തിരികെ ലഭിച്ചില്ല. ഇതിനേതുട ര്‍ന്ന് നേതാവിന്റെ മകന്റെ പേരിലുള്ള 20 സെന്റ് സ്ഥലം സെന്റിന് 80,000 രൂപ വിലയി ല്‍ ബേബിക്ക് വില്‍പ്പന നടത്താനായി കരാര്‍ ഉണ്ടാക്കി. കരാര്‍ പ്രകാരം ആദ്യം ആറുലക്ഷംരൂപയും പിന്നീട് പലതവണകളായി എട്ടുലക്ഷം രൂപയും കൈപ്പറ്റി കരാറില്‍രേഖപ്പെടുത്തി ഒപ്പിട്ടു. എന്നാല്‍ വസ്തു രജിസ്‌ട്രേഷന്‍ വൈ കിയതിനാല്‍ പരാതിയില്‍ പറയുന്ന സി പി എം നേതാവ് പ്രശ്‌നത്തില്‍ ഇടപെടുകയും 10 ലക്ഷം രൂപ നല്‍കിയ എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ഇത് തി രികെ നല്‍കിയില്ല. ഇവരുടെ വിശ്വാസ വഞ്ചനയില്‍ മനം നൊന്താണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നും ഇവര്‍ ക്കെതിരെ നടപടി വേണമെന്നുമാണ് ലിസിയുടെ പരാതി. സി പി എം നേതാക്കളുടെ വ ഞ്ചനക്കെതിരെ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
Post a Comment
0 Comments