Type Here to Get Search Results !

Bottom Ad

കുമ്പഡാജെ- പൊടിപ്പള്ള ചിരുമ്പ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം 2017 മാര്‍ച്ചില്‍


ബദിയടുക്കഃ(www.evisionnews.in) കുമ്പഡാജെ പഞ്ചായത്തിലെ പൊടിപ്പള്ള ചിരുമ്പ ഭഗവതി ക്ഷേത്രത്തില്‍ 108 വര്‍ഷങ്ങള്‍ക്ക് ശേഷംനടത്തുന്ന ഭരണി മഹോത്സവം 2017 മാര്‍ച്ച് 2 മുതല്‍ 7 വരെ നടത്തുവാന്‍ തീരുമാനിച്ചു.മഹോത്സവത്തിന്റെ വിജയത്തിന് വേണ്ടിയുള്ള ആലോചന യോഗം ഈ മാസം 25 ന് രാവിലെ 9.30ന് പൊടിപ്പള്ളം ചിരുമ്പ ഭഗവതി ഓഡിറ്റൊറിയത്തില്‍ ചേരും.108 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊടിപ്പള്ള ക്ഷേത്ര സന്നിധിയില്‍ ഭരണി മഹോത്സവം നടന്നതായി പ്രശ്‌ന വശാല്‍ തെളിഞ്ഞിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. 300 വീട് എന്നറിയപ്പെടുന്ന പൊടിപ്പള്ളം-കഴകം പരിധിയില്‍ പൊടിപ്പള്ളം ,ബെള്ളൂര്‍, പള്ളത്തടുക്ക ,കാടമന ,ബദിയടുക്ക , നെക്രാജെ ,ഉബ്രങ്കള, പൈക്ക, കുറുമുഞ്ചി തുടങ്ങി പ്രദേശിക കമ്മിറ്റികളില്‍ 400ല്‍ പരം സമുദായംഗങ്ങളാണുള്ളത്. 25ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭരണി മഹോത്സവത്തിന്റെ വിജയത്തിന് വേണ്ടി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ കഴകം പരിധിയിലെ മുഴുവന്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

keywords : kumbadaja-podipallam-chirumba-bagavathi-temple-maholsavam-2017-march

Post a Comment

0 Comments

Top Post Ad

Below Post Ad