Type Here to Get Search Results !

Bottom Ad

കള്ളക്കടത്ത് കേസിലെ കളനാട് സ്വദേശിയായ പ്രതി 16 വര്‍ഷത്തിനു ശേഷം പിടിയില്‍


കാഞ്ഞങ്ങാട് (www.evisionnews.in) : ജാമ്യം നേടി മുങ്ങിയ കോഫെപോസ കേസിലെ പ്രതിയെ 16 വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു ഉദുമ കളനാടിനടുത്ത പുറവങ്കരയിലെ ഷാഫി അഹമ്മദിനെ(42) കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് കേസില്‍ മുംബൈ പോലീസ് സ്‌പെഷല്‍ സക്വാഡ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യം നേടി മുങ്ങുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും  ഒളിവിലായിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: cofepose-accused-arrest-kalanad-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad