കാസര്‍കോട്:(www.evisionnews.in) പുതുതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് കെ. മാധവന്റേതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ വിലപ്പെട്ട മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും പുതുതലമുറക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം. നന്മ നിറഞ്ഞ, പൊതുജന സേവ ലാക്കാക്കിയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പൊതു പ്രവര്‍ത്തനം കെ. മാധവനെ എന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത് ചെറുപ്പം മുതലുളള സമര്‍പ്പണ ബോധമാണ് .സ്വാതന്ത്ര്യ സമരത്തിന്റെ കരുത്തുറ്റ പോരാളിയായി ഉജ്ജ്വല ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അദ്ദേഹം പിന്നീട് അധ:സ്ഥിതരുടെ ശോചനീയമായ ജീവിതത്തിന് അറുതി വരുത്താന്‍ മലബാറില്‍ കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു. 16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അദ്ദേഹം നടത്തിയ ജനസേവനങ്ങള്‍ കാലം ഒരിക്കലും മറക്കില്ലെന്ന് ഖമറുദ്ദീന്‍ പറഞ്ഞു.
keywords : kasaragod-k.madavan-model-new-generation-ma.kamarudheen

Post a Comment
0 Comments