Type Here to Get Search Results !

Bottom Ad

വര്‍ഗ്ഗീയ സംഘര്‍ഷ ശ്രമം; ദേളിയിലെയും പരിസരത്തെയും ഏഴുപേര്‍ക്കെതിരെ കുറ്റപത്രം


മേൽപറമ്പ് :(www.evisionnews) മനഃപൂര്‍വ്വം വര്‍ഗ്ഗീയ ലഹളസൃഷ്ടിക്കാന്‍ സംഘടിച്ച് പരസ്പരം അക്രമം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്ന കേസില്‍ ഇരുവിഭാഗത്തിലും പെട്ട ഏഴുപേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ഏപ്രില്‍ 29ന് രാത്രി ബാര, ദേളിയിലെ അബ്ദുള്‍ റസാക്കിന്റെ ഭാര്യ സാറയും കുടുംബവും താമസിക്കുന്ന വീട്ടില്‍ കയറി വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുന്നവിധം വെല്ലുവിളിക്കുകയും അക്രമിക്കുകയും ചെയ്തുവെന്ന കേസില്‍ ദേളി കുന്നുപാറയിലെ അനില്‍കുമാര്‍ എന്ന അനുകുട്ടന്‍ (26), കുന്നുപാറയിലെ കെ.ടി.ഷാജി എന്ന കുട്ടി സജി(36) അരമങ്ങാനത്തെ അനില്‍കുമാര്‍ എന്ന ബാര്‍ക്കള സുനി(32), പെരുമ്പളയിലെ അനീഷ് കുമാര്‍ എന്ന കീരികുട്ടന്‍(24), കുന്നുപാറ സതീഷ്‌കുമാര്‍(30) എന്നിവര്‍ക്കെതിരെയും അന്നുതന്നെ വൈകുന്നേരം കളനാട് മേല്‍പ്പറമ്പ് റോഡരികില്‍ വെച്ച് കളനാട് പള്ളിപ്പുറത്തെ ബാലന്റെ മകന്‍ നിതുന്‍ കുമാറിനെ(25) കെ.എല്‍.14 എം 8496 നമ്പര്‍ മോട്ടോര്‍ സൈക്കിളിലെത്തിയ കളനാട്ടെ പി.എ.അബ്ദുള്‍മന്‍സൂര്‍(31), ദേളി കുന്നുപാറയിലെ പി.റിസ്‌വാന്‍(28) എന്നിവര്‍ ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുന്നവിധം വെല്ലുവിളി നടത്തുകയും ചെയ്തുവെന്നതിന് ഇവര്‍ക്കെതിരെയുമാണ് രണ്ടുകേസുകളിലായി കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad