Type Here to Get Search Results !

Bottom Ad

സ്വാശ്രയ കരാര്‍ : യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി


കാസര്‍കോട് (www.evisionnews.in) : എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാര്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. 

കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സാജിദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കല്‍, ജെ.എസ് സോമശേഖര, കുഞ്ഞമ്പു നമ്പ്യാര്‍, കേശവ പ്രസാദ്, വി.ആര്‍ വിദ്യാസാഗര്‍, ശ്രീജിത്ത് ചോയംകോട്, നാസര്‍ മൊഗ്രാല്‍, മനാഫ് നുള്ളിപ്പാടി, ചന്ദ്രന്‍ കരിച്ചേരി, വി.പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: District-Youth-congress-collectrete-march

Post a Comment

0 Comments

Top Post Ad

Below Post Ad