Type Here to Get Search Results !

Bottom Ad

ഏഴുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമം; അജാനൂര്‍ സ്വദേശി അറസ്റ്റില്‍


അജാനൂര്‍(www.evisionnews.com): ഏഴുവയസുള്ള ബാലികയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അജാനൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍.അജാനൂര്‍ കടപ്പുറത്തെ മനുവിനെയാണ് (30) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരിയെ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാലിക നിലവിളിച്ചുകൊണ്ട് സമീപത്തെ സ്വന്തം വീട്ടിലെത്തി മാതാവിനോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാതാവ് ഉടന്‍ തന്നെ ബന്ധുക്കളേയും അയല്‍വാസിക ളേയും വിവരമറിയിച്ചു. നാട്ടുകാരും ബന്ധുക്കളും മനുവിനെ പിടികൂടാന്‍ ഒരുങ്ങിയെങ്കിലും അപ്പോഴേക്കും വീട്ടില്‍ നിന്നും സ്ഥലം വിട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസും അജാനൂര്‍കടപ്പുറത്ത് അന്വേഷണം നടത്തി. പക്ഷേ യുവാവിനെ കിട്ടിയില്ല. എന്നാല്‍ രാത്രി ഒമ്പതുമണിയോടെ യുവാവ് നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു. നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്ത് യുവാവിനെ പോലീസില്‍ ഏ ല്‍പ്പിച്ചു. കോടതിയില്‍ ഹാജ രാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad