കോഴിക്കോട് (www.evisionnews.in) : എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പ്രശ്‌നങ്ങളില്ലെന്നും പഴയ കമ്മിറ്റി തുടരുമെന്നും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടും, റിട്ടേണിംഗ് ഓഫീസറുമായ ഫൈസല്‍ ചെറുകുന്നോന്‍.
ജില്ലാ എം.എസ്.എഫ് കമ്മിറ്റി പിരിച്ചു വിട്ടിട്ടില്ല. ഒഴിവ് നികത്തല്‍ കൗണ്‍സിലാണ് വിളിച്ചത്. ഹാഷിം ബംബ്രാണി സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടത് കൊണ്ടാണ് കൗണ്‍സില്‍ വിളിച്ചത്. നിലവിലുള്ള കമ്മിറ്റിയായ ഹാഷിം ബംബ്രാണി പ്രസിഡന്റും ഉസാമ പള്ളങ്കോട് ജനറല്‍ സെക്രട്ടറി യുമായിട്ടുള്ള കമ്മിറ്റി തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തു ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളില്‍ ഒന്നാണ് കാസര്‍കോട്. അടുത്ത കൗണ്‍സില്‍ ചേരുന്നത് വരെ പഴയ കമ്മിറ്റി കാസര്‍കോട്ട് തുടരും.
കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന കമ്മിറ്റി തൃപ്തരാണെന്നും ഫൈസല്‍ ചെറുകുന്നോന്‍ അറിയിച്ചു.
Keywords: Msf-district-committe-problems-state-committe-
Post a Comment
0 Comments