ഹൈദരാബാദ്:(www.evisionnews.com) ഭര്‍ത്താവിനെ കൊന്ന ശേഷം ജഡവുമായി ബൈക്കില്‍ 12 കിലോമീറ്ററോളം കാമുകനൊപ്പം ചുറ്റിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവായ പുല്ലയ്യ മെന്‍ഡത്തെ ബന്ധുവായ 16 വയസ്സുകാരനൊപ്പം കൊലപ്പെടുത്തിയതിന് ഹൈദരാബാദ് സ്വദേശിനി പ്രവല്ലിക മെന്‍ഡത്തെയാണ് (25) ഹൈദരാബാദ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പ്രവല്ലികയും ബന്ധുവായ കാമുകനും ചേര്‍ന്ന് പുല്ലയ്യയെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന പുല്ലയ്യയെ തലയില്‍ ശക്തമായ പ്രഹരം ഏല്‍പിച്ചും ശരീരത്തില്‍ കടുത്ത മര്‍ദ്ദന മുറകള്‍ നടത്തിയുമാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാമുകനൊപ്പം അയല്‍ക്കാരന്റെ ബൈക്കില്‍ മൃതദേഹവുമായി പ്രവല്ലിക ശനിയാഴ്ച രാത്രി 11.30 ഓടെ കറങ്ങുകയായിരുന്നു.
പെട്രോളിങ്ങിനിടെ ബൈക്കില്‍ കറങ്ങുന്ന മൂന്ന് പേരെ കണ്ടതോടെ സംശയം തോന്നിയ പൊലീസ്, ബൈക്കിനെ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് രണ്ട് കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്നതിന് ശേഷമാണ് ഇവരെ പിടികൂടാനായതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.
മദ്യപിക്കാനായി പുറത്ത് പോയ പുല്ലയ്യ മെന്‍ഡത്തിനെ പിന്നീട് മരണപ്പെട്ട നിലയില്‍ വഴിവക്കില്‍ കണ്ടെത്തുകയായിരുന്നു എന്ന് പ്രവല്ലിക അറിയിച്ചെങ്കിലും വിശദമായ അന്വേഷണത്തില്‍ ഭര്‍ത്താവിനെ കൊല്ലപ്പെടുത്തിയത് തങ്ങളാണെന്ന് സമ്മതിക്കുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായുള്ള പ്രവല്ലികയുടെ അവിഹിത ബന്ധത്തെ തുടര്‍ന്ന് ദമ്പതികളെ നേരത്തെ താമസിച്ചിരുന്ന നാഗലോണ്ടയിലെ കോകാഡ ഗ്രാമത്തില്‍ നിന്നും രണ്ടാഴ്ച മുമ്പ് നാട്ടുകാര്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈദരാബാദിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാല്‍ ഭാര്യ വീണ്ടും അവിഹിത ബന്ധം തുടര്‍ന്നത് പുല്ലയ്യയെ മദ്യപാനിയാക്കി. അടുത്തിടെ ഹൈദരാബാദിലെ വീട്ടില്‍ വെച്ചും പയ്യനെ കണ്ടതോടെ പുല്ലയ്യ ഭാര്യയുമായി കലഹമുണ്ടാക്കി. അവിഹിത ബന്ധം തുടരുന്നതിന് ഭര്‍ത്താവ് തടസ്സമാകുമെന്ന് മനസിലായതോടെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
Keywords:hydrabad-husband-kill-police-arrest

Post a Comment
0 Comments