മുംബൈ: (www.evisionnews.in)വന്‍തരംഗം സൃഷ്ടിച്ച് ഇന്ത്യയില്‍ അവതരിച്ച റിലയന്‍സ് ജിയോ പണത്തിന് വേണ്ടി തങ്ങളുടെ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വിദേശ പരസ്യ ശൃംഖലയ്ക്ക് വില്‍ക്കുന്നുവെന്ന് ആരോപണം. ഹാക്ടിവിസ്റ്റ് ഗ്രൂപ്പായ അനോണിമസ് ആണ് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലും സിംഗപ്പൂരിലും ഉള്ള പരസ്യ കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ സമ്മതമില്ലാതെയാണ് കോളുകളുടെ വിവരങ്ങളടക്കം കൈമാറുന്നതെന്നാണ് അനോണിമസ് മുന്നറിയിപ്പ് നല്‍കുന്നത്....
ജിയോയുടെ ആപ്ലിക്കേഷനുകളായ മൈ ജിയോ, ജിയോ ഡയലര്‍ എന്നിവയാണ് ഇത് ചെയ്യുന്നത്. മാഡ്-മീ എന്ന പരസ്യ ശൃംഖലയ്ക്കാണ് ഈ ആപ്പുകള്‍ വിവരങ്ങള്‍ കൈമാറുന്നത്. അനോണിമസ് ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ വിവരം അവര്‍ പുറം ലോകത്തെ അറിയിച്ചത്....
ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കുന്നുവെന്ന വിവരം ഹാക്ക് ചെയ്ത് കണ്ടെത്തിയതിന്റെ വിശദവിവരങ്ങള്‍ അനോണിമസിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ് സേവനദാതാക്കളുടെ ആപ്ലിക്കേഷനുകളും അനോണിമസ് പരിശോധിച്ചെങ്കിലും നിലവില്‍ ജിയോ മാത്രമാണ് വിദേശ ഏജന്‍സിക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കുന്നതെന്നും പറയുന്നു.
keywords : jio-details-reliance-foreign

Post a Comment
0 Comments