Type Here to Get Search Results !

Bottom Ad

വാട്‌സ് ആപ്പ് ഒഴിവാകുന്നവരുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറരുതെന്ന് കോടതി


ഇ-ടെക്:(www.evisionnews.in)വാട്‌സ് ആപ്പ് വിട്ടുപോകുന്നവരുടെ വിവരങ്ങള്‍ ഫെയിസ്ബുക്കിന് കൈമാറരുതെന്ന് ഡല്‍ഹി ഹൈക്കോടതി വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. സേവനം അവസാനിപ്പിക്കുന്നവരുടെ വിവരങ്ങള്‍ സെര്‍വറില്‍ നിന്നും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ പോളിസിക്കെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.   ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സപ്തംബര്‍ 25 ന് ശേഷം തങ്ങളുടെതന്നെ സഹോദര സ്ഥാപനമായ ഫേസ്ബുക്കിന് കൈമാറുന്നതായിരുന്നു വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ പോളിസി. ഇത് അംഗീകരിക്കാത്തവര്‍ സപ്തംബര്‍ 25 ന് മുമ്പ് വാട്‌സ് അപ്പ് ഉപേക്ഷിക്കാമെന്നും അറിയിച്ചിരുന്നു. 

ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്  ചീഫ് ജസ്റ്റിസ് ജി.രോഹിണി, ജസ്റ്റിസ് സംഗീത ദിംഗ്ര സെഗാള്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം അറിയിച്ചത്. പുതിയ പോളിസിയുമായി മുന്നോട്ട് പോവാന്‍ വാട്‌സ് ആപ്പിന് ഒരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍ സെപ്തംബര്‍ 25ന് ശേഷം വാട്‌സ് ആപ്പ് വിവരങ്ങള്‍ ഫെയിസ്ബുക്കിന് കൂടി പങ്കിടാന്‍ അനുവദിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നും വാട്‌സ് ആപ്പ് സേവനം ലഭിക്കൂ. എന്നാല്‍ പുതിയ പോളിസി അംഗീകരിക്കാതെ അക്കൗണ്ട് നീക്കം ചെയ്ത് പുറത്ത് പോവുന്നവര്‍ക്ക് ഇത് പിന്നീട് പുന:സ്ഥാപിക്കാന്‍ കഴിയില്ലെന്ന് വാദം കേള്‍ക്കവെ വാട്‌സ് ആപ്പിന് വേണ്ടി ഹാജരായ അഡ്വ.സിദ്ദാര്‍ഥ് ലുത്ര കോടതിയെ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad