കാസര്‍കോട്:(www.evisionnews.com) ഭാഷാടിസ്ഥാനത്തില്‍ സ്ഥാനം രൂപീകരിച്ചപ്പോള്‍ അതുവരെയും കര്‍ണ്ണാടകയുടെ ഭാഗമായിരുന്ന ജനത കേരളത്തില്‍ ചേരാന്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിന് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. അന്നത്തെ കനറ ജില്ലയുടെ ഭാഗമായിരുന്ന മംഗലാപുരം (പത്ത് മെഡിക്കല്‍ കോളേജ്, അമ്പത് എഞ്ചിനീയറിംഗ് കോളേജ്, നൂറുക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) ഇന്ന് കര്‍ണാടകയിലെ ഏറ്റവും വികസിത ജില്ലയും, കനറയുടെ തന്നെ ഭാഗമായിരുന്ന കാസര്‍ഗോഡ് കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന ജില്ലയുമായി മാറി. ഈ അവഗണനയില്‍ മനം മടുത്ത് സ്വതന്ത്ര സംസ്ഥാന വാദം ഉയരുകയാണെങ്കില്‍ ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ യു കെ യൂസുഫ് അഭിപ്രായപ്പെട്ടു.
ഇ-വിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന ചോദ്യമുയര്‍ത്തി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കാസര്‍ഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പ്രത്യേക പരിഗണന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് യു കെ യൂസുഫ് ആവശ്യപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

keywords : kasaragod-evision-second-anniversary-celebration-debt-uk-yousaf

Post a Comment
0 Comments