കാസര്‍കോട്:(www.evisionnews.in) ഇ-വിഷന്‍ ന്യൂസ് കാലിക്കറ്റ് എഡിഷന്റെ ട്രയല്‍ റണ്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി വി ഷാജി കുമാര്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് എഡിഷന്‍ നിലവില്‍ വന്നതോടെ ഗള്‍ഫിലടക്കം മൂന്ന എഡിഷനുകളുള്ള ഓണ്‍ലൈനായി ഇ-വിഷന്‍ ന്യൂസ് മാറി.
കേരളത്തിലെ മുഖ്യധാരാ മാധ്യമ രംഗത്തേക്ക് ഇ-വിഷന്‍ ന്യൂസിന്റെ കടന്നുവരവ് ഏറെ സ്വാഗതാര്‍ഹമാണെന്ന ഷാജി കുമാര്‍ പറഞ്ഞു. ഇ-വിഷന്‍ ഓണ്‍ ലൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് സി എം ഡി റഫീഖ് കേളോട്ട് അദ്ധ്യക്ഷത വഹിച്ചു.
കോ.ചെയര്‍മാന്‍ ഹാരിസ് പട്‌ല, സി ഇ ഒ ശംസുദ്ധീന്‍ കിന്നിംഗാര്‍, ഢയറക്ടര്‍മാരായ ഖയ്യൂം മാന്യ, റഊഫ് ബാവിക്കര, കെ എസ് ഗോപാലകൃഷ്ണന്‍ സംബന്ധിച്ചു.
Keywords:E-vision-Calicut-Edition-Trail-Run-Started

Post a Comment
0 Comments