Type Here to Get Search Results !

Bottom Ad

നാടകവും ജീവിതവും തമ്മില്‍ അതിര്‍ വരമ്പുകളില്ല- ഗോപിനാഥ് കോഴിക്കോട്


കാസര്‍കോട്:(www.evisionnews.in) നാടകവും ജീവിതവും തമ്മില്‍ അതിര്‍ വരമ്പുകളില്ലെന്നും ജീവിതം ഒരു നാടകവും നാടകങ്ങളെല്ലാം ജീവിതവും ആണെന്ന് പ്രമുഖ നാടക സംവിധായകനും നാടകകൃത്തും അക്കാദമി അവാര്‍ഡ് ജേതാവുമായ ഗോപിനാഥ് കോഴിക്കോട്.

കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗവ. അതിഥി മന്ദിരത്തില്‍ നടത്തിയ സര്‍ഗ്ഗ സംവാദത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ അഭിസംബോധനചെയ്യുന്ന നാടങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ എന്നും നല്ല നാടങ്ങള്‍ക്ക് എന്നും ആസ്വാദതകര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അമീബ സിനിമാ സംവിധായകന്‍ മനോജ് കാന, പ്രമുഖ നാടകകൃത്ത് രാജ്‌മോഹന്‍ നീലേശ്വരം, സര്‍ഗ്ഗ സംവാദത്തില്‍ അതിഥികളായെത്തി. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും നാടകകൃത്തുമായ പി വി കെ പനയാല്‍ സംവാദം ഉദ്ഘാടനം ചെയ്തു. അനുഭവങ്ങളുടെ ആഴപ്പരപ്പുകളില്‍ നിന്ന് പിറവികൊള്ളുന്ന സൂക്ഷ്മങ്ങളായ കാഴ്ചപ്പാടുകളാണ് കലയും സാഹിത്യവും. എഴുത്തുകാരനും കലാകാരനും ആസ്വാദകനും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ പ്രധാന്യം തിരിച്ചറിയണമെന്നും പിവികെ പനയാല്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഡോ.പി പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡണ്ട് വാസു ചോറോട്, ടി വി ഗംഗാധരന്‍, ഇ ജനാര്‍ദനന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള,കര്‍ണ്ണാടക നാടക അക്കാദമി അംഗം ഉമേഷ് സാലിയാന്‍, നടി ഭാരതി, നടന്‍ അരവിന്ദന്‍, സി എല്‍ ഹമീദ്, ദിലീപ് മുതിയക്കാല്‍, ജി എസ് അനന്തക്ൃഷ്ണന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി ദാമോദരന്‍ സ്വാഗതവും എക്‌സി.അംഗം വിനോദ്കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

Keywords:Kasaragod-Drama-And-Life-Gopinath

Post a Comment

0 Comments

Top Post Ad

Below Post Ad