കോഴിക്കോട്: (www.evisionews.in) അക്രമികാരികളായ നായകളെ കൊല്ലുമ്പോള്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. കടിക്കാന്‍ വരുന്ന പട്ടിയെ സത്യവാങ്മൂലം അനുസരിച്ചാണോ നേരിടേണ്ടതെന്നും മന്ത്രി ചോദിച്ചു. നായകളെ വന്ധ്യം കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണെന്ന് കെ.ടി ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. മനുഷ്യരുടെ ജീവനാണ് ഏറ്റവും പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കുന്നുണ്ട്. എന്നാല്‍ വന്ധ്യംകരണം ഫലപ്രദമല്ലെന്നാണ് വ്യക്തമാക്കുന്നത്. നായക്കളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

Post a Comment
0 Comments