കാസര്‍കോട് (www.evisonnews.in): എസിവിയുടെയും മീഡിയാസിറ്റി ചാനലിന്റെയും ഓണാഘോഷ പരിപാടിയായ സിറ്റി ഗോള്‍ഡ് ഓണം വരവായി മാവേലി റോഡ് ഷോയുടെ ചിത്രീകരണം ആരംഭിച്ചു. കാസര്‍കോട് നഗരപ്രദക്ഷിണത്തിന് ശേഷമാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ചിത്രീകരണം നടന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി മീഡിയാസിറ്റി നടത്തുന്ന ഓണം ടി.വി ഷോയാണ് ഓണം വരവായി. കാസര്‍കോട്, കുമ്പള, ഉപ്പള, കാഞ്ഞങ്ങാട്, പൊയ്‌നാച്ചി, ചട്ടഞ്ചാല്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. തിരുവോണ ദിവസം മാവേലി റോഡ് ഷോ ചാനലില്‍ സംപ്രേഷണം ചെയ്യും. കാസര്‍കോട് മീഡിയാസിറ്റി ചാനല്‍, സിറ്റി വിഷന്‍ ചാനല്‍, പിസിഎന്‍ ചാനല്‍ ഉദുമ, യുഎസ്‌വി ചാനല്‍ ഉപ്പള, ബസ് സ്റ്റാന്റ് സിസിടിവി, യൂട്യൂബ് എന്നിവയില്‍ സംപ്രേഷണം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടര്‍ നജീബ് ബിന്‍ ഹസന്‍ അറിയിച്ചു.

Post a Comment
0 Comments