Type Here to Get Search Results !

Bottom Ad

ഓണാഘോഷം വിലക്കിയ സലഫിക്കെതിരെ കോഴിക്കോട്ട് മാപ്പിള ഓണപ്പായസം വിളമ്പി പ്രതിഷേധം


കോഴിക്കോട് (www.evisionnews.in): മുസ്ലിംകള്‍ ഓണം ആഘോഷിക്കുന്നത് വിലക്കിയ സലഫി നിലപാടിനെതിരെ മാപ്പിള ഓണപ്പായസം വിളമ്പി പ്രതിഷേധം. കോഴിക്കോട് കുറ്റ്യാടിയിലെ സലഫി പള്ളിക്ക് മുമ്പിലാണ് എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫായിസ് ഉമര്‍ എന്ന യുവാവ് വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി മാപ്പിള ഓണപ്പായസം വിളമ്പുകയും ഇത് ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണവും ചെയ്തു. എല്ലാ മലയാളികള്‍ക്കും എന്റെ ചിരിച്ചു കൊണ്ടുള്ള ഓണാശംസകള്‍ എന്നെഴുതിയ ബാനര്‍ കെട്ടിയാണ് ഫായിസ് ഓണാഘോഷം സംഘടിപ്പിച്ചത്. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത് വിലക്കിയ സലഫി മസ്ജിദിലെ ഇമാമിന്റെ നടപടിയോടുള്ള പ്രതിഷേധ സൂചകമായായിരുന്നു പരിപാടി.

'അമുസ്‌ലിം സുഹൃത്തുക്കളോട് ചിരിച്ചാല്‍, അവരുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നാല്‍ ഒലിച്ചു പോകുന്ന ഒന്നാണ് എന്റെ മതമെങ്കില്‍ പോട്ടെ പുല്ല് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്' മാപ്പിള ഓണപ്പായസ വിതരണം' എന്ന ബാനര്‍ ഉയര്‍ത്തിയാണ് പായസ വിതരണം നടന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad