Type Here to Get Search Results !

Bottom Ad

പള്ളിസെമിത്തേരിയില്‍ സംസ്‌ക്കാരം വിലക്കി; മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു


ആലപ്പുഴ  (www.evisionnews.in)  : സംസ്‌ക്കരിക്കാന്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കണമെന്ന് പള്ളി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്ത്യാനിയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ചേര്‍ത്തല കളവം-കോടം ചെന്നാട്ട് സ്വദേശിനി എംപി ലീലാമ്മ (72) യുടെ മൃതദേഹമാണ് ഹിന്ദു ആചാരപ്രകാരം  ദഹിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ടു വീട്ടില്‍ മരിച്ച ലീലാമ്മയുടെ സംസ്‌ക്കാരം നടത്താനായി ഉഴുവ സെന്റ് അന്നാസ് പള്ളിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും മാപ്പ് എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പതിവായി എത്താറില്ലെന്നും  വിശേഷ ദിവസങ്ങളില്‍ മാത്രം പള്ളിയില്‍ വരുന്നെന്നും ആരോപിച്ചാണ് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കാരം നടത്താന്‍ വിസമ്മതിച്ചത്. 
പതിവായി പള്ളിയോ അതിന്റെ കാര്യങ്ങളിലോ സഹകരിക്കാത്തയാളാണ് ഇവരുടെ കുടുംബം എന്നും ഞായറാഴ്ച പുലര്‍ച്ചെ വരെ പള്ളിയില്‍ തന്നെ സംസ്‌ക്കാരം നടത്താന്‍ ഇടവകാംഗങ്ങള്‍ ശ്രമിച്ചിരുന്നതായും പള്ളി അധികൃതര്‍ പറയുന്നു. പട്ടണക്കാട് ഗവ.ഹൈസ്‌കൂളില്‍ നിന്നും വിരമിച്ച ഹെഡ് മിസ്ട്രസായിരുന്നു ലീലാമ്മ. ഇവരുടെ ഭര്‍ത്താവ് അഡ്വ. എ ജോര്‍ജ്ജ് ദീര്‍ഘനാളായി പള്ളിയിലെ കൈക്കാരനായിരുന്നു.

Keywords:alappuzha-news-dead-body-cristian-in-hindu-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad