തളങ്കര (www.evisionnews.in) : അഴിമുഖത്ത് പുലിമുട്ടില്‍ രൂപപെട്ട മണല്‍ തിട്ടയില്‍ തട്ടി വീണ്ടും തോണി മറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ദേളി സ്വദേശി സിദ്ദീഖിന്റെ തോണിയാണ് കീഴൂര്‍ അഴിമുഖത്ത് അപകടത്തില്‍പ്പെട്ടത്. തീരദേശ പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
തോണിയില്‍ ഉണ്ടായിരുന്ന മൂന്ന് കീഴൂര്‍ സ്വദേശികളും ഏഴ് ബേക്കല്‍ സ്വദേശികളും നീന്തി രക്ഷപ്പെട്ടു .കീഴൂര്‍ സ്വദേശികളായ ശശി( 40), രതീഷ് (35), സുരേഷ് (32), ബേക്കല്‍ സ്വദേശികളായ പവീഷ് (30), ചിത്രന്‍(38), നമ്പീശന്‍ (32), ഗോകുല്‍ (27) എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. ഈ സീസണില്‍ നാലാമത്തെ അപകടമാണ് ഇന്നുണ്ടായത്. ഒരാഴ്ച മുമ്പ് അപകടം നടന്നപ്പോള്‍ സംഭവ സ്ഥലം റവന്യൂ മന്ത്രി ചന്ദ്രശേഖരനും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യും സന്ദര്‍ശിച്ചിരുന്നു. പുലിമുട്ട് നിര്‍മാണത്തിലെ അപാകതയാണ് ആവര്‍ത്തിക്കുന്ന അപകടത്തിന് കാരണം.
Keywords: Kizhur-fibre-boat-accdnt
Post a Comment
0 Comments