കാസര്‍കോട് (www.evisionnews.in) : നുള്ളിപ്പാടിയില്‍ കടവരാന്തയില്‍ അന്യസംസ്ഥന തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ ചെന്നിക്കരയിലെ എന്‍.മണിയെ (37) ഇന്നു കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച രാത്രിയാണ് മണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടക ഷിമോഗയിലെ ശരണപ്പ (38)യാണ് കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രി വൈകി നുള്ളിപ്പാടി ദേശീയപാതയില്‍ ജുമാമസ്ജിദിന് എതിര്‍വശത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന ഉടന്‍ മണിയെ ടൗണ്‍പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണി നുള്ളിപ്പാടി പരിസരത്തെ സ്ഥിരം ശല്യക്കാരനായ റൗഡിയാണെന്ന് പോലീസ് പറഞ്ഞു. പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസിലും ബന്ധുവായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച കേസിലും പ്രതിയായിരുന്നു. ഈ കേസുകള്‍ പിടിക്കപ്പെട്ട് കുറേനാള്‍ ജയിലിലായിരുന്നു.
പണിയെടുത്ത ശേഷം മദ്യപിച്ച് ഉറങ്ങിപ്പോയ ശരണപ്പയുടെ പോക്കറ്റില്‍ നിന്ന് പണം അടിച്ചുമാറ്റാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും തമ്മില്‍ പിടിവലി ഉണ്ടാവുകയും നിലത്ത് വീണ ശരണപ്പയുടെ നെഞ്ചില്‍ കരിങ്കല്ല് കൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Keywords: Nullipady-murder-news-accused-in-court
Post a Comment
0 Comments