Type Here to Get Search Results !

Bottom Ad

സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി, ചൊവ്വാഴ്ച വൈകിട്ട് പ്രകടനവും പൊതു സമ്മേളനവും


കാസര്‍കോട് (www.evisionnews.in) : സിഐടിയു ജില്ലാ സമ്മേളനം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. 270 പ്രതിനിധികള്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. ചൊവ്വാഴ്ച വൈകിട്ട് സമ്മേളനം സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന പ്രകടനം പുതിയബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന സമ്മേളനം ഒക്‌ടോബറില്‍ പാലക്കാടും ദേശീയ സമ്മേളനം നവംബറില്‍ ഒഡീഷയിലും നടക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം. 70 അംഗ യൂണിയനുകളുടെ വാര്‍ഷിക സമ്മേളനവും 12 ഏരിയാ സമ്മേളനവും പൂര്‍ത്തിയായി. വര്‍ഗീയതയ്‌ക്കെതിരെ വര്‍ഗ ഐക്യം എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചൊവാഴ്ച നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ പ്രതിനിധി സമ്മേളനം നടക്കുന്ന പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords: CITU-dist-convention

Post a Comment

0 Comments

Top Post Ad

Below Post Ad