Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയില്‍ കടയില്‍ കയറി അക്രമം; വ്യാപാരിക്കും സഹോദരനും പരിക്ക്


കാസര്‍കോട് (www.evisionnews.in) : വ്യാപാരിയെയും സഹോദരനെയും കടയില്‍ കയറി അക്രമിച്ചതായി പരാതി. സാധനങ്ങള്‍ വാരിയിട്ടു നശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ചെര്‍ക്കള ടൗണിലെ സിര്‍സി സ്റ്റോര്‍സ് ഉടമ ഷാഫി (38), സഹോദരന്‍ നൂറുദ്ദീന്‍ (23) എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ബൈക്കുകളിലെത്തിയ ഏഴംഗ സംഘമാണ് അക്രമം നടത്തിയതെന്നു ആശുപത്രിയിലുള്ളവര്‍ പറഞ്ഞു. അക്രമികള്‍ കടയിലെ സാധനങ്ങള്‍ നശിപ്പിച്ചതിനാല്‍ 87,000 രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിപ്പെട്ടു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ പാര്‍ക്കിംഗിനെ ചൊല്ലി ലോറി ഡ്രൈവര്‍ ഉദയകുമാറിനെ അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ഷാഫി ഇടപെട്ടിരുന്നു. ഇതായിരിക്കും രാത്രിയില്‍ ഉണ്ടായ അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഷാഫിയും സഹോദരനും പരാതിപ്പെട്ടു. അക്രമത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി വിദ്യാനഗര്‍ പൊലീസ് പറഞ്ഞു.

Keywords: Cherkala-attack-news

Post a Comment

0 Comments

Top Post Ad

Below Post Ad