കുംബടാജെ (www.evisionnews.in) : ബി.ജെ.പി കുംബടാജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക ബാങ്കിന്റെ ഫണ്ടില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യു ഡി എഫ് ഭരണ സമിതി സ്വജനപക്ഷാപാതം കാണിച്ചെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. ബി.ജെ.പി ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത കമ്മിറ്റി പ്രസിഡണ്ട് രാജേഷ് ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശൈലജ ഭട്ട്, സുന്ദര മവ്വാര്‍, ഹരീഷ് ഗോസാഡ, ശശിധര തെക്കേമൂല എന്നിവര്‍ സംസാരിച്ചു.
Keywords: Kumbadage-panchayath-office-march
Post a Comment
0 Comments