കൊച്ചി (www.evisionnews.in): റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി വഴിവിട്ട ബന്ധമെന്ന് കാണിച്ച് മുന്‍ മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തിനകത്തും പുറത്തു ബാബുവിന് അനധികൃത ബിനാമി ഇടപാടുകളുണ്ടെന്ന് കാണിച്ചാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മകളുടെ ഭര്‍തൃ പിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റ ബെന്‍സ് കാര്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നിക്ഷേപമെന്ന് ആക്ഷേപം, ബേക്കറി ശൃംഖലയില്‍ നിക്ഷേപം എന്നിങ്ങനെ എണാകുളത്തെ വിവിധ ബിസിനസ് ഇടപാടുകളില്‍ ബാബുവിന് പങ്കെന്നും എഫ്ഐആറിലുണ്ട്.
വിവിധ കേസുകളുടെ ഭാഗമായാണ് ബാബുവിന്റേയും മക്കളുടേയും ബിനാമികളുടേയും വീടുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. കെ ബാബുവിന്റെ ബിനാമികളായ മോഹനന്‍, ബാബുറാം എന്നിവരുടെ വീട്ടിലും മകളുടെ വീട്ടിലും പരിശോധന തുടരുകയാണ്. തൃപ്പൂണിത്തുറ, പാലാരിവട്ടം, കുമ്പളം തൊടുപുഴ എന്നിവടങ്ങളുയാണ് റെയ്ഡ്.
ബാര്‍- ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 100 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് സെന്‍ട്രല്‍ എസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ ഹോട്ടലുടമകള്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേസ്.
Keywords: kochi-news-raid-fir-against-babu

Post a Comment
0 Comments