Type Here to Get Search Results !

Bottom Ad

മൂന്ന് തലാഖിനെ ന്യായീകരിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍


ന്യുഡല്‍ഹി: (www.evisionnews.in)മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതിനെ ന്യായീകരിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. സുപ്രീം കോടതിയിലാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. വ്യക്തി നിയമങ്ങളെ ചോദ്യം ചെയ്യുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബോര്‍ഡ് ആരോപിച്ചു. 

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ വ്യക്തി നിയമങ്ങള്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരില്‍ മാറ്റി എഴുതാനോ കോടതികള്‍ക്ക് അതില്‍ ഇടപെടാനോ കഴിയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. മൂന്ന് തലാഖ് ദുരുപയോഗം ചെയ്യുന്നതായി മുസ്ലീം സമുദായത്തിലെ സ്ത്രീകളില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട് ആരാഞ്ഞത്.

ഷയാറ ബാനു എന്ന സ്ത്രീയാണ് മുത്തലാഖ് സുപ്രീം കോടതിയുടെ മുന്‍പാകെ എത്തിച്ചത്. ഇവര്‍ക്ക് പിന്നാലെ നിരവധി എന്‍.ജി.ഒ സംഘടനകളും വനിതാ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചു.

keywords : twalak-three-muslim-personal-law-board-sup ream-court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad