ബദിയടുക്ക (www.evisionnews.in) : ബദിയടുക്ക പഞ്ചായത്തിലെ കുണ്ടടുക്ക, കുറത്തിക്കുണ്ട് പാലങ്ങളുടെ നിര്‍മ്മാണത്തിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങി. വ്യാഴാഴ്ച എന്‍ജിനീയര്‍മാരും കരാറുകാരുമെത്തി സ്ഥലനിര്‍ണയം നടത്തി. പരിസരത്തെ സ്ഥലം ഉടമകളുമായി ചര്‍ച്ച നടത്തി. കുറത്തിക്കുണ്ട് പാലം നിലവിലുള്ള സ്ഥലത്തുനിന്നു നാലു മീറ്റര്‍ ഉയരത്തിലാണ് നിര്‍മിക്കുന്നത്. ഇപ്പോള്‍ നീര്‍ച്ചാല്‍-കുഞ്ചാര്‍ റോഡില്‍ വന്‍ കുഴിയിലാണ് പാലം. അപ്രോച്ച് റോഡ് മെക്കാഡമാക്കും.
പുതിയ പാലം നിലവില്‍വരുന്നതോടെ വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്ന കയറ്റവും ഇറക്കവും കുറയും. വര്‍ഷങ്ങള്‍ക്കു മുമ്പ് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പാലമാണിത്. ഇതിന്റെ നിര്‍മാണത്തിന് ഏഴുകോടി 15 ലക്ഷത്തിന്റെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
വിദ്യാഗിരിയിലെ കുണ്ടടുക്ക പാലത്തിന്റെ പണിയും ഇതോടൊപ്പം തുടങ്ങും. കാര്‍ഷിക ആവശ്യത്തിനു തടയണയുടെ സൗകര്യമുള്ള 40 വര്‍ഷം പഴക്കമുള്ള ബദിയടുക്ക-സുള്ള്യപദവ് റോഡിലുള്ള ചെറുപാലമാണിത്. തടയണ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ പാലം പണിയാനാണ് രണ്ടര കോടിയുടെ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഗതാഗതം ദുഷ്‌കരമായ പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങളാണ് നടന്നത്.
Keywords: Badiaduka-bridge-

Post a Comment
0 Comments