Type Here to Get Search Results !

Bottom Ad

ഇതര മതസ്ഥരെ സമസ്ത അംഗീകരിക്കും : ആലിക്കുട്ടി മുസ്ലിയാര്‍


കോഴിക്കോട്   (www.evisionnews.in)  : മുസ്ലിംകള്‍ മറ്റ് മതക്കാരുമായി സൗഹൃദം പങ്കിടരുതെന്നും വിനിമയം പാടില്ലെന്നും ഇതര മതസ്ഥരെ പ്രൈവറ്റ് സെക്രട്ടറിയാക്കരുതെന്നും ചില കേന്ദ്രങ്ങളില്‍നിന്നുള്ള പ്രചാരണങ്ങള്‍ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍.

ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണമെന്നും ഇത്തരത്തിലുളള ആഘോഷങ്ങളില്‍ പങ്കുചേരരുതെന്ന് പറയുന്ന മതപ്രഭാഷകരെ നിരുത്സാഹപ്പെടുത്തണമെന്നും ആലികുട്ടി മുസ്ലിയാര്‍ വ്യക്തമാക്കി. 

പഴയ കാലം മുതല്‍ ഹിന്ദുക്കളുടെ കാര്യസ്ഥന്മാരായി മുസ്ലിംകള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിംകളുടെ വലംകൈയായി ഹിന്ദുക്കളും ധാരാളമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിലൊന്നും ഒരു പ്രയാസവും ഉണ്ടായിട്ടില്ല. മമ്പുറം തങ്ങളുടെ കാര്യസ്ഥന്‍ കോന്തുനായരായിരുന്നു. മലപ്പുറത്തെ കാളിയാട്ട മഹോത്സവത്തിന് തീയതി നിശ്ചയിച്ചുകൊടുത്തിരുന്നത് മമ്പുറം തങ്ങളായിരുന്നു. 

ഭിന്നലിംഗക്കാരുടെ വ്യക്തിത്വവും ഇസ്ലാം അംഗീകരിക്കുന്നുണ്ട്. അവര്‍ക്ക് മറ്റുള്ളവരെപ്പോലെ സ്വത്തിന് അവകാശമുണ്ട്. അവരെ മാറ്റിനിര്‍ത്തുന്ന നിലപാട് ഇസ്ലാമിലില്ല.നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: Alikutty-musliyar-samastha-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad