അഡൂര്‍ (www.evisionnews.in) : വെള്ളച്ചേരിയിലെ വന്‍ ചീട്ടുകളി കേന്ദ്രം ആദൂര്‍ പൊലീസ് തകര്‍ത്തു. വെള്ളച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ വേഷം മാറിയെത്തി പോലീസ് പിടികൂടി.
പാണ്ടിയിലെ ഇബ്രാഹിം (50), അഡൂരിലെ നാരായണ മണിയാണി(64), പ്രഭാകരന്‍ (40), കുണ്ടാറിലെ സുരേശ(43) എന്നിവരാണ് പിടിയിലായത്. കളിക്കളത്തില്‍ നിന്ന് 4100 രൂപ കണ്ടെടുത്തു. ഇതേസ്ഥലത്ത് മുമ്പ് ഷെഡ് കെട്ടി വന്‍ ചീട്ടുകളി സങ്കേതം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച യൂണിഫോം ധരിക്കാതെ സാധാരണ വേഷത്തില്‍ എ എസ് ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തിയാണ് ചൂതാട്ട സംഘത്തെ കീഴടക്കിയുത്.
Keywords: police-arrest-news-adoor

Post a Comment
0 Comments