കാസര്‍കോട് (www.evisionnews.in) : മൊബൈല്‍ഫോണ്‍ മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മധൂര്‍ ശിരിബാഗിലു, പുളിക്കൂറിലെ അബ്ദുല്‍ റഷീദി(34)നെയാണ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. 2005ല്‍ ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതിയാണ് അബ്ദുല്‍ റഷീദ്. കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 17 തവണ വാറന്റയച്ചിരുന്നു. പ്രതി കീഴടങ്ങാത്തതിനാല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
എട്ടുവര്‍ഷക്കാലമായി മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ കഴിയുകയായിരുന്നു അബ്ദുള്‍ റഷീദെന്നു പൊലീസ് പറഞ്ഞു.
Keywords: Theft-case-warrent-accused-arrest
Post a Comment
0 Comments