ആദൂര്‍ (www.evisionnews.in) : കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ആദൂര്‍ സ്വദേശിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ആദൂര്‍ വണ്ണത്തംപാടിയിലെ വി.എസ് മുഹമ്മദി(50)നാണ് കാട്ടുപന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇരുകൈകള്‍ക്കും ഇടത് കാലിനും പരിക്കേറ്റ മുഹമ്മദിനെ മുള്ളേരിയയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴര മണിയോടെ ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപമുള്ള റോഡില്‍ വെച്ചാണ് സംഭവം.
ആദൂര്‍, കുക്കംകൈ, സി.എ നഗര്‍, വണ്ണത്തംപാടി ഭാഗങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി പേരുടെ കൃഷിയിടങ്ങളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. പന്നി റോഡിലേക്കും ഇറങ്ങാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.
Keywords: Adoor-pigg-attck-

Post a Comment
0 Comments