Type Here to Get Search Results !

Bottom Ad

ആദൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞ് വീണ് മരിച്ചു


ആദൂര്‍  (www.evisionnews.in)  : ആദൂര്‍ സ്വദേശിയായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ബഹ്‌റൈനില്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ആദൂര്‍ സി.എ നഗര്‍ ഇരിട്ടിമൂലയിലെ അബ്ദുല്ല(48)യാണ് മരിച്ചത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ജോലിക്കിടെ കുഴഞ്ഞ് വീണത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. യൂസഫ്ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: ഇക്ബാല്‍, നൗഷാദ്, മഷൂദ്, ബിലാല്‍, ഫാത്തിമ, മിസ്‌രിയ. സഹോദരങ്ങള്‍: ഹനീഫ, ഹസൈനാര്‍, ജമാല്‍.

Keywords: Obitury-news-bahrain-

Post a Comment

0 Comments

Top Post Ad

Below Post Ad