മുള്ളേരിയ: രണ്ട് വൃക്കകളും തകരാറിലായി ദുരിതക്കയത്തിലായ കുംബഡാജയിലെ ഓട്ടോ ഡ്രൈവര്‍ കെ.പ്രശാന്തിനെ സഹായിക്കാനായി പ്രദേശത്തെ ശിവശക്തി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഭാര്യയും പത്തുമാസം പ്രായമുള്ള കുഞ്ഞും കൂലിവേലയെടുത്ത് കഴിയുന്ന മാതാവുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു പ്രശാന്ത്. രോഗ ബാധിതനായതോടെ ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രതീക്ഷക്കള്‍ക്ക് ഇരുട്ട് വീഴുകയായിരുന്നു. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഡയാലിസിസ് ചെയ്യണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഈ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞു. ഏകദേഷം 20 ലക്ഷം രൂപ ചികിത്സാ ചെലവിന് കണ്ടെത്തിയാലെ പ്രശാന്തിന് ആരോഗ്യവാനായി തിരിച്ചു വരാനാകൂ. ഈ തുക സമാഹരിക്കുന്നതിനാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ബഹുജനങ്ങളെ സമീപിക്കുന്നത്. ഇതിനായി പ്രശാന്തിന്റെ പേരില്‍ ബദിയടുക്ക കാനറ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ക്ക് ഈ അക്കൗണ്ടിലേക്ക് സഹായങ്ങള്‍ അയക്കാവുന്നതാണെന്ന് ശിവശക്തി ക്ലബ്ബ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കെ പ്രശാന്ത്,
അക്കൗണ്ട് നമ്പര്‍ : 4489101001863,
IFSE code: CNRB 00044894,
ഫോണ്‍ : 9809576346, 9567662769
Keywords: kumbadaje-auto-driver-kidney-relief-shivashakthi-club


Post a Comment
0 Comments