Type Here to Get Search Results !

Bottom Ad

ഏത്തടുക്ക-സൂള്ള്യപ്പദവ് റോഡിന്റെ ശോചനീയാവസ്ഥ; ബദിയടുക്ക പി ഡബ്ലു ഡി ഓഫീസ് ഉപരോധം 31ന്


ബദിയടുക്ക :(www.evisionnews.in) പൊട്ടിപൊളിഞ്ഞ് യാത്ര ദുഷ്‌കരമായ ബദിയടുക്ക ഏത്തടുക്ക-സൂള്ള്യപ്പദവ്, ചെര്‍ക്കള-കല്ലട്ക്ക, മുള്ളേരിയ -ആര്‍ളപ്പദവ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക പി ഡബ്ലു ഡി സെക്ഷന്‍ ഓഫീസ് ഓഗസ്ത് 31ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ജനകീയ സമര സമിതി ഉപരോധിക്കും. 

പ്രവൃത്തി നടത്താനുള്ള ഫണ്ട് ലഭിച്ചിട്ടും അലംബാവം മൂലം ജനങ്ങളെ ദുരിതത്തിലാക്കിയ അധികൃതര്‍ക്കെതിരായ ശക്തമായ താക്കീതായിരിക്കും ഉപരോധ സമരമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.

സമരത്തില്‍ ബദിയടുക്ക, കുമ്പഡാജെ, കാറഡുക്ക, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും നുറുക്കണക്കിന് ആളുകളെ അണി നിരത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ മാഹിന്‍ കേളോട്ട്, പ്രകാശ് അമ്മണ്ണായ്യ,ബാലകൃഷ്ണ ഷെട്ടി, വെങ്കിട്ട രമണ ഭട്ട്, അന്‍വര്‍ ഓസോണ്‍, രാമ പാട്ടാളി, കെ എസ് മുഹമ്മദ്, ജീവന്‍ തോമസ്, അഷറഫ് മുനിയൂര്‍, അഖിലേഷ് നഖുമുകം, ഹനീഫ് കന്യാന, ലത്തീഫ് കന്യാന സംബന്ധിച്ചു.

keywords : kasaragod-ethaduka-sulliyapadav-badika-pwd-office

Post a Comment

0 Comments

Top Post Ad

Below Post Ad