കാസര്‍കോട് (www.evisionnews.in) : കേളുഗുഡ്ഡെയില്‍ സാമൂഹ്യ വിരുദ്ധര്‍ വീടുകള്‍ക്ക് നേരെ കല്ലും, സോഡാക്കുപ്പിയുമെറിഞ്ഞ് ഭീകരത സൃഷ്ടിച്ചു. രണ്ടുവീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.ബൈക്കും തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
നഗരത്തിലെ വ്യാപാരി സി.എച്ച്. ബഷീര്‍, സി.കെ. മുഹമ്മദ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് സോഡാക്കുപ്പി ഏറ് ഉണ്ടായത്. സി.കെ. മുഹമ്മദിന്റെ മകന്‍ നൗഫലിന്റെ ബൈക്കാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. ഗ്ലാസ് തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമിസംഘം ഓടിരക്ഷപ്പെടുകയായിരുന്നു.
ഈ ഭാഗത്ത് സാമൂഹ്യ ദ്രോഹികളുടെ അക്രമം പതിവാണ്. പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ട നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Keywords: Kelughudde-house-sods-glass-
Post a Comment
0 Comments