ബദിയടുക്ക (www.evisionnews.in) : പെരഡാല ഉദിനീശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച. ഭണ്ഡാരപ്പെട്ടികളിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പൂജാരി എത്തിയപ്പോഴാണ് പിറക് വശത്തെ ഓടുകള്‍ ഇളക്കി മാറ്റിയ നിലയില്‍ ശ്രദ്ധയില്‍പെട്ടത്. അകത്ത് പരിശോധിച്ചപ്പോഴാണ് ഭണ്ഡാരപ്പെട്ടികള്‍ മോഷണം പോയതായി അറിയുന്നത്. ശ്രീ കോവിലിന് പുറത്തെ ചുറ്റമ്പലത്തിലുണ്ടായിരുന്ന ആറ് ഭണ്ഡാരപ്പെട്ടികളാണ് മോഷണം പോയത്. പണമൊഴിഞ്ഞ ഭണ്ഡാരെപ്പട്ടികള്‍ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന് പിറക് വശത്തെ ചുവരില്‍ കയറിയാണ് ഓടുകള്‍ ഇളക്കിമാറ്റിയത്. ഞാറാഴ്ച രാത്രി 9 മണിക്കാണ് ചുറ്റമ്പലം അടച്ചത്. അതിന് ശേഷമാണ് കവര്‍ച്ചയെന്ന് സംശയിക്കുന്നു. ക്ഷേത്ര ട്രസ്റ്റിമാരായ വെങ്കടകൃഷ്ണഭട്ട്, പി.ജി ചന്ദ്രഹാസ റൈ എന്നിവര്‍ നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Perdal-temple-theft
Post a Comment
0 Comments