ചിറ്റാരിക്കാല്‍: കോണ്‍ഗ്രസ് നേതാവിന്റെ വീടും കാറും കല്ലെറി ഞ്ഞ് തകര്‍ത്തു.ജില്ലാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി ചിറ്റാരിക്കാല്‍ അരിയിരുത്തിയിലെ സൈമണ്‍ പള്ളത്തുകുഴിയുടെ വീടിനും കാറിനും നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നത്.
വീടിന്റെ നാലു ജനല്‍ ഗ്ലാസുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോകാറിന്റെ പിന്നിലെ ഗ്ലാസുമാണ് കല്ലേറില്‍ തകര്‍ന്നത്. സണ്‍ഷെയിഡിലെ ഓടും പൊട്ടിയിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ ഒരു മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണത്രെ കല്ലേറു നടത്തിയത്.ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സൈമണ്‍ ചിറ്റാരിക്കാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment
0 Comments