ബേക്കല്‍ (www.evisionnews.in): തൃക്കണ്ണാട്ട് ഞായറാഴ്ച റോഡപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച കേസില്‍ കാര്‍ ഓടിച്ച കോണ്‍ഗ്രസ് നേതാവ് പോലീസ് പിടിയിലായി. ഡിസിസി ജനറല്‍ സെക്രട്ടറിയും മത്സ്യഫെഡ് ഡയറക്ടര്‍ ബോഡ് അംഗവുമായ വി.ആര്‍ വിദ്യാസാഗറാണ് പോലീസ് കസ്റ്റഡിയിലുള്ളത്. വിദ്യാസാഗര്‍ നേരിട്ടെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് തൃക്കണ്ണാട്ടും പരിസരത്തും ഉടലെടുത്ത ജനരോഷം നിലച്ചിട്ടില്ല. ജനക്കൂട്ടം സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ ഇന്നും തടഞ്ഞു. വിദ്യാസാഗറിനെ അറസ്റ്റു ചെയ്യാതെ പ്രതിഷേധം പിന്‍വലിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രഭാകരന്റെ മകനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ പ്രശാന്താണ് നടന്നുപോകുന്നതിനിടെ കാറിടിച്ച് മരിച്ചത്.
Keywords: uduma-bekal-trikkannad-road-accident-congress-leader-held-prashanth

Post a Comment
0 Comments