Type Here to Get Search Results !

Bottom Ad

എം എസ് എഫ് ഡി ഡി ഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


കാസര്‍കോട്  (www.evisionnews.in)  : ഇടതു സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഡി ഡി ഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗവ: കോളജ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിച്ചു. ഓണപ്പരീക്ഷയടുത്തിട്ടും പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാത്തിനും, ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരേയുമാണ് സംസ്ഥാന വ്യാപകമായി ഡി ഡി ഇ ഓഫീസുകളിലേക്ക് എം എസ് എഫ് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് എം എസ് എഫ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദിഖ് സന്തോഷ് നഗര്‍, കബീര്‍ ചെര്‍ക്കള, ഹാരിസ് തായല്‍, സി ടി റിയാസ്, മനാഫ് എടനീര്‍ എന്നിവര്‍ സംസാരിച്ചു.

മുഹമ്മദ് മൊഗ്രാല്‍, സി ഐ എ ഹമീദ്, ഇര്‍ഷാദ് പടന്ന, ഇബ്രാഹിം പള്ളങ്കോട്, ജാബിര്‍ തങ്കയം, റഹ്മാന്‍ ഗോള്‍ഡന്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സിദ്ദിഖ് മഞ്ചേശ്വര്‍, റമീസ് ആറങ്ങാടി, നൗഷാദ് ചന്തേര, ജൗഹര്‍ ഉദുമ, കുഞ്ഞബ്ദുല്ല ബീരിച്ചേരി, സഹദ് അംഗടിമുഗര്‍, റഫീഖ് വിദ്യാനഗര്‍, സഹദ് ബാങ്കോട് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Keywords: Msf-dde-office-protest-march

Post a Comment

0 Comments

Top Post Ad

Below Post Ad