ഉദുമ:(www.evisionnews.in) കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് കാരണം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും ട്രാഫിക്ക് സംവിധാനത്തിലെ കാര്യക്ഷതക്കുറവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം പ്രസിഡന്റ് മഹ്മൂദ് പള്ളിപ്പുഴ അഭിപ്രായപ്പെട്ടു. റോഡ് മുറിച്ച് കടക്കുന്ന വഴിയാത്രക്കാരുടെ സുരക്ഷിതത്തിന് പ്രധാന ടൗണുകളില്‍ പോലും സുരക്ഷാ സംവിധാനങ്ങളില്ല വേഗതാ നിയന്ത്രണ ബോഡുകള്‍, സിഗ്‌നല്‍ സംവിധാനങ്ങള്‍ തുടങ്ങി മറ്റു ട്രാഫിക്ക് ക്രമീകരണങ്ങള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
keywords : state-traffic-accident-welfareparty

Post a Comment
0 Comments