Type Here to Get Search Results !

Bottom Ad

ഒറ്റനമ്പര്‍ ചൂതാട്ടത്തിനെതിരെ നടപടി സ്വീകരിക്കണം- എ ഐ ടി യു സി


കാസര്‍കോട്:(www.evisionnews.in) ഒറ്റനമ്പര്‍ ചൂതാട്ടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ട്രേഡേര്‍സ് യൂണിയന്‍( എ ഐ ടി യു സി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 

കേരള ലോട്ടറിയെ തകര്‍ക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ വ്യാപകമായി ഒറ്റ നമ്പര്‍, മഡ്ക്ക ചൂതാട്ടം നടന്നു വരികയാണ്. കാസര്‍കോട്, പാണത്തൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, കുമ്പള എന്നീ പട്ടണങ്ങളിലൊക്കെ വ്യാപകമായി ചൂതാട്ടം നടക്കുന്നു. അതുകൊണ്ടുതന്നെ ലോട്ടറി വിറ്റ് ഉപജീവനം നടത്തുകയും സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാകുന്ന ലക്ഷകണക്കിന് രൂപ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഒറ്റ നമ്പര്‍ ചൂതാട്ടം അവസാനിപ്പിക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

എ ഐ ടി യു സി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ഏ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവും യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാ വി ബാലന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഐ ടി യു സി ജില്ലാ എക്‌സിക്യൂട്ടീവംഗം വി രാജന്‍, സി പി തമ്പാന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി എ മധുസൂദനന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വച്ച് തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി എ.ദാമോദരനേയും വൈസ് പ്രസിഡണ്ടുമാരായി സി പി തമ്പാന്‍ നായര്‍, ശ്രീധരന്‍ മുള്ളേരിയ എന്നിവരെയും സെക്രട്ടറിയായി എ മധുസൂധനന്‍ നമ്പ്യാരെയും ജോയിന്റ് സെക്രട്ടറിമാരായി ടി ചന്ദ്രശേഖരന്‍ അടുക്കം, എം ടി പ്രകാശന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
keywords : aituc-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad