Type Here to Get Search Results !

Bottom Ad

മണിപ്പാലില്‍ അധ്യാപികയെ വൈസ് പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് പരാതി


ഉഡുപ്പി (www.evisionnews.in): മണിപ്പാല്‍ ടി.എം.എ പൈ പോളി ടെക്‌നിക് കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ സഹപ്രവര്‍ത്തകയായ അധ്യാപികയെ പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തായതിനെ തുടര്‍ന്ന് പോളിയിലെ വിദ്യാര്‍ത്ഥികള്‍ വൈസ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങി. കുന്താപുരം സ്വദേശി ശ്രീകാന്ത് പൈയാണ് പീഡനക്കേസില്‍ കുടുങ്ങിയത്. ഇയാള്‍ ഒളിവിലാണ്. ശനിയാഴ്ചാണ് കേസിനാസ്പദമായ സംഭവം. സ്റ്റാഫ് റൂമിലാണ് പിഡനശ്രമം നടന്നത്. അധ്യാപികയുടെ അലമുറ കേട്ട് ഓടിയെത്തിയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശ്രീകാന്ത് പൈയെ സസ്‌പെന്റ് ചെയ്തതായി കോളജ് മാനേജ്‌മെന്റ് അറിയിച്ചു. നിയമവശങ്ങള്‍ പരിശോധിച്ച് ഇയാളെ പുറത്താക്കാനാണ് നീക്കം. 


Keywords: Manglore-news-manippal-case-harassment 

Post a Comment

0 Comments

Top Post Ad

Below Post Ad