കാസര്‍കോട് (www.evisionnews.in) : കൂഡ്‌ലുവില്‍ പോസ്റ്റോഫീസിലും ആയുര്‍വേദ ഡിസ്‌പെന്‍സറിയിലും മോഷണശ്രമം.
ആര്‍.ഡി നഗറില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫീസില്‍ ഞായറാഴ്ച വൈകിട്ടാണ് മോഷണ ശ്രമം ശ്രദ്ധയില്‍പെട്ടത്. വാതില്‍പൂട്ട് പൊളിച്ച നിലയിലായിരുന്നു. പോസ്റ്റുമാസ്റ്റര്‍ കെ. കസ്തൂരി നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂഡ്‌ലുവിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ തിങ്കളാഴ്ച രാവിലെയാണ് മോഷണ ശ്രമം ശ്രദ്ധയില്‍പെട്ടത്. ഇവിടെയും മുന്‍ഭാഗത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലാണ്. ഡോ. ഗീത നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷിക്കുന്നു. രണ്ടിടത്തേയും മോഷണശ്രമത്തിന് പിന്നില്‍ ഒരേ സംഘമാണെന്നാണ് സംശയിക്കുന്നത്.
Keywords:theft-kudlu-hospital-and-post-office

Post a Comment
0 Comments