കാസര്‍കോട് (www.evisionnews.in): ഉപ്പളയിലെ മംഗല്‍പാടി ഐല മൈതാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പുതിയ മഞ്ചേശ്വരം താലൂക്കിന്റെ ആസ്ഥാന മന്ദിരം പണിയാനുള്ള സര്‍ക്കാര്‍ തല നടപടികള്‍ക്ക് തുരങ്കം വെക്കാന്‍ സ്ഥലത്തെ ക്ഷേത്രകമ്മിറ്റിയെ രംഗത്തിറക്കി ഭീഷണിമുഴക്കുന്നതിന് പിന്നില്‍ ഒരു പ്രത്യേക കക്ഷിയുടെ രാഷ്ട്രീയ രഹസ്യ അജണ്ടയെന്ന് സൂചന. ഇടതു മുന്നണി ഭരണകാലത്ത് മഞ്ചേശ്വരം ചെക്പോസ്റ്റ് വികസനത്തിനെതിരെയും കുമ്പള ഐഎച്ചആര്‍ഡി കോളജിന് വേണ്ടി ബംബ്രാണ അമ്പിലാടിയിലെ സര്‍ക്കാര്‍ സ്ഥലവും ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയപ്പോഴും വിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭം ഇളക്കിവിട്ട അതേ ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ ഉപ്പളയിലെ നിര്‍ദ്ദിഷ്ട താലൂക്ക് ആസ്ഥാനമന്ദിരത്തിനെതിരെയും തിരിയുന്നത്.
ഐല ക്ഷേത്രക്കമ്മിറ്റിയുടെ ഭാരവാഹികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം പ്രസ്‌ക്ലബ്ബിലെത്തി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ പറഞ്ഞത് ഐല മൈതാനം ക്ഷേത്രത്തിന്റെതാണെന്നും സ്ഥലത്ത് ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട ആചാര ക്രമങ്ങള്‍ നടക്കാറുണ്ടെന്നുമാണ്. എന്നാല്‍ രേഖകള്‍ പറയുന്നത് പ്രസ്തുത സ്ഥലം സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്ന് തന്നെയാണ്. ജില്ലയിലെ മിക്ക ക്ഷേത്രപരിസരങ്ങളിലെയും തുറന്ന സ്ഥലങ്ങള്‍ ഇപ്പോഴും പഞ്ചായത്ത് -റവന്യൂ വകുപ്പുകളുടെ അധീനതയിലുള്ളതാണ്.
ഇപ്പോള്‍ വിവാദമായ സ്ഥലം പൂര്‍ണമായും മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്റെതാണ്. ഇത്തരം സ്ഥലങ്ങള്‍ രേഖകള്‍ പ്രകാരം മേച്ചില്‍ സ്ഥലങ്ങളായാണ് ഗണിക്കപ്പെടുന്നത്. ഈ സ്ഥലങ്ങളിലാണ് കാലങ്ങളായി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച ചടങ്ങുകളും സര്‍വ മതസ്ഥരും പങ്കെടുക്കുന്ന ചന്തകളും വിനോദ മേളകളും നടത്തുന്നത്. അതേ പട്ടികയില്‍ പെടുന്ന സ്ഥലമാണ് ഐല മൈതാനവും. ഈ മൈതാന സ്ഥലത്ത് നിന്നാണ് സ്വകാര്യ ഹയര്‍സെക്കണ്ടറി സ്‌കൂളിനും ലയണ്‍സ് ക്ലബ്ബ് കേന്ദ്രത്തിനും നേരത്തെ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. അന്നൊന്നും ഇല്ലാത്ത എതിര്‍പ്പുമായാണ് ഇപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
വിവാദമായ സ്ഥലം ഒരിക്കലും ക്ഷേത്രത്തിന്റെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ സ്വകാര്യ സ്വത്തായി മാറുന്നില്ല. ഈ വസ്തുത ക്ഷേത്രഭാരവാഹികള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയ ശക്തികള്‍ക്കും അറിയാവുന്നതാണ്. എന്നിരിക്കെ സ്ഥലത്ത് താലൂക്ക് ആസ്ഥാനത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ ഗൂഢലക്ഷ്യം ഒന്നുകൊണ്ട് മാത്രമാണ്.

മുഹമ്മദ് സഗീര്‍ ജില്ലാ കലക്ടറായിരുന്നപ്പോള്‍ ഈ പ്രശ്‌നം ഒരു ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ച രണ്ട് പ്രമുഖ കക്ഷികളും പൊടുന്നനെ ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞത് മൂലമാണ് ഇപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ സ്ഥലത്തിന്റെ അവകാശവാദവുമായി രംഗത്തിറങ്ങാനിടയാക്കിയത്. ഇത് ഫലത്തില്‍ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം വൈകിക്കുന്നതില്‍ കലാശിക്കും. ഈ വിവാദ വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയും എംഎല്‍എയും മഞ്ചേശ്വരം മണ്ഡലത്തിലെ രാഷ്ട്രീയ കക്ഷികളുടെയും ഉറച്ച നിലപാട് കാത്തിരിക്കുകയാണ് തദ്ദേശീയര്‍.
Keywords: Kasaragod-news-uppla-newsstory-manjeshwer-taluk-aila-
Keywords: Kasaragod-news-uppla-newsstory-manjeshwer-taluk-aila-
Post a Comment
0 Comments