വിദ്യാനഗര്‍ (www.evisionnews.in): പെരുമ്പള ബേനൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു. കുണ്ടടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഞായറാഴ്ച ഉച്ചക്ക് വീട് പൂട്ടി ബന്ധു വീട്ടില്‍ പോയതായിരുന്നു. രാത്രി എട്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ അലമാരയില്‍ ബാഗിലാക്കി സൂക്ഷിച്ച അഞ്ചു പവന്‍ സ്വര്‍ണാഭരണവും 3000 രൂപയും 250 യു.എ.ഇ ദിര്‍ഹവുമാണ് കവര്‍ന്നത്. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബേനൂരില്‍ വീട് കുത്തിത്തുറന്ന് പണ്ടവും പണവും കവര്‍ന്നു
12:16:00
0
വിദ്യാനഗര്‍ (www.evisionnews.in): പെരുമ്പള ബേനൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു. കുണ്ടടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഞായറാഴ്ച ഉച്ചക്ക് വീട് പൂട്ടി ബന്ധു വീട്ടില്‍ പോയതായിരുന്നു. രാത്രി എട്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ അലമാരയില്‍ ബാഗിലാക്കി സൂക്ഷിച്ച അഞ്ചു പവന്‍ സ്വര്‍ണാഭരണവും 3000 രൂപയും 250 യു.എ.ഇ ദിര്‍ഹവുമാണ് കവര്‍ന്നത്. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments