Type Here to Get Search Results !

Bottom Ad

വിസ്ഡം സന്ദേശ പ്രയാണത്തിന് തുടക്കം


മഞ്ചേശ്വരം   (www.evisionnews.in)   : സമൂഹത്തില്‍ സാമുദായിക ധ്രുവീകരണവും വിഭാഗീയതയും ഇല്ലായ്മ ചെയ്യാന്‍ മതനിരപേക്ഷ സമൂഹം കടമകള്‍ നിറവേറ്റാന്‍ തയ്യാറാവണമെന്ന് വിസ്ഡം സംസ്ഥാന സംഗമം ആഹ്വാനം ചെയ്തു. ആന്റി ടെററിസം എവെയ്ക്കനിംഗ് കാമ്പെയ്‌നിന്റെ രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുഞ്ചത്തൂരില്‍ സന്ദേശ പ്രയാണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് സനാഉല്ല മുജീബ് അഹ്മദ് ഉമരി  നിര്‍വ്വഹിച്ചു. വിസ്ഡം സംസ്ഥാന വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി അധ്യക്ഷത വഹിച്ചു.

ഓഫീസ് സമയത്ത് മതപരമായ ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ഐ.എസ്. മത നിഷിദ്ധം, മാനവ വിരുദ്ധം സെമിനാറുകളുടെ തുടര്‍ച്ചയായി വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെ മുഴുവന്‍ ജില്ലകളിലും മാഹിയിലും സന്ദേശ പ്രയാണം നടത്തും. ഡോക്യൂമെന്ററി പ്രദര്‍ശനം, സന്ദേശ രേഖാ വിതരണം, എല്‍.സി.ഡി പ്രഭാഷണം, ബുക്ക് കൗണ്ടര്‍, വിസ്ഡം കിയോസ്‌ക് തുടങ്ങിയവ സന്ദേശ യാത്രയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ഡ്.
പി.ബി അബ്ദു റസാഖ് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു , വിസ്ഡം ജനറല്‍ കണ്‍വീനര്‍ ടി.കെ അഷ്‌റഫ്, കെ.പി. സതീഷ് ചന്ദ്രന്‍ (സി.പി.എം), എം.സി ഖമറുദ്ധീന്‍ (മുസ്‌ലിം ലീഗ്), അര്‍ഷദ് വോര്‍ക്കാടി (കോണ്‍ഗ്രസ്സ്), അസീസ് കടപ്പുറം (ഐ.എന്‍.എല്‍), സി.പി. സലീം, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സജ്ജാദ്, ഖത്തര്‍ കേരള ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് കെ.ടി. ഫൈസല്‍, താജുദ്ധീന്‍ സ്വലാഹി, എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. നസീഫ്, നൗഫല്‍ മദീനി, എം. മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ കൊട്ടാരം എന്നിവര്‍ സംസാരിച്ചു.

Keywords: wisdom-rally-ksd

Post a Comment

0 Comments

Top Post Ad

Below Post Ad