കാസര്‍കോട് (www.evisionnews.in) : 'നമുക്ക് ജാതിയില്ല' - പ്രഖ്യാപനത്തിന്റെ നൂറാാം വാര്‍ഷികത്തിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രയും, സദസ്സും സംഘടിപ്പിച്ചു. മധൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീപ്പുഗുരിയില്‍ നടന്ന പരിപാടി സി.പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗം എം.രാമന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, ലോക്കല്‍ സെക്രട്ടറി എ.രവീന്ദ്രന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.കെ.രവീന്ദ്രന്‍, ഭുജംഗ ഷെട്ടി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.ശിവപ്രസദ് എന്നിവര്‍ സംസാരിച്ചു. യുവ സാഹിത്യകാരന്‍ വിനോദ് കുമാര്‍ പെരുമ്പള മുഖ്യപ്രഭാഷണം നടത്തി. കെ.പി.വിജയ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക ഘോഷയാത്ര ബട്ടമ്പാറയില്‍ നിന്നാരംഭിച്ച് മീപ്പുഗുരിയില്‍ സമാപിച്ചു.
സിവില്‍ സ്റ്റേഷന്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി പന്നിപ്പാറയില്‍ വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. ലാക്കല്‍ സെക്രട്ടറി കെ.ജെ.ജിമ്മി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, ഏരിയ കമ്മിറ്റി അംഗം ടി.എം.എ.കരീം, എ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. നന്ദനന്‍ സ്വാഗതം പറഞ്ഞു. ഹുസൈന്‍ പന്നിപ്പാറ നന്ദി പറഞ്ഞു. ഇതിന്റെ ഭാഗമായി കെ.എച്ച്.മുഹമ്മദ് കവിത ആലപിച്ചു. ബാലസംഘം ഏരിയ സെക്രട്ടറി പ്രവീണ്‍ പാടി നാടന്‍പ്പാട്ട് പാടി.
Keywords: Cpim-namuk-jaadhiyilla-100am-anniversry
Post a Comment
0 Comments