Type Here to Get Search Results !

Bottom Ad

ഉപ്പള ടൗണ്‍ വികസനം ചര്‍ച്ച സംഘടിപ്പിച്ചു


ഉപ്പള   (www.evisionnews.in)   :  ജില്ലയിലെ പ്രധാന ടൗണുകളില്‍ ഒന്നായ ഉപ്പളയുടെ സമഗ്ര വികസനം സംബന്ധിച്ച് പോലീസിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും, വ്യാപാരികള്‍ ,സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉപ്പള വ്യാപാരഭവനില്‍ വികസന ചര്‍ച്ച സംഘടിപ്പിച്ചു.
ഉപ്പളയിലെ കഞ്ചാവ് മാഫിയ നിയന്ത്രണം, ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം തടയല്‍, മാതൃക ഓട്ടോടാക്‌സി  സ്വകാര്യ വാഹന പാര്‍ക്കിംഗ് സംവിധാനം ഒരുക്കല്‍, നഗരം വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ഓട്ടോടാക്‌സി തൊഴിലാളികള്‍ക്ക് പോലീസ് ഐ.ഡി കാര്‍ഡ് വിതരണം ചെയ്യാനും തീരുമാനിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്ദിയോട് അദ്യക്ഷത വഹിച്ചു
കാസര്‍കോട് ഡി.വൈ.എസ്.പി പി.സുകുമാരന്‍, കുമ്പള സി.ഐ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ പി.പ്രമോദ്, ടി.എമൂസ, വത്സരാജ്, റസാഖ്ചിപ്പാര്‍, സത്യന്‍ സി ഉപ്പള, മുഹമ്മദ് റഫീഖ്, അശോക് ദീരജ് തുടങ്ങിയവര്‍ സംസാരിച്ചു.


keywords: Uppala-town-discuss-

Post a Comment

0 Comments

Top Post Ad

Below Post Ad